പറവൂർ: ഗതകാല ഓർമകളുണർത്തുന്ന ചേന്ദമംഗലം പാലിയം മാറ്റച്ചന്ത തുടങ്ങി. പാലിയം ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനിയിൽ 160 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്. ഇരുന്നൂറ്റമ്പതിലേറെ സ്റ്റാളുകൾ എല്ലാവർഷവും ഉണ്ടാകാറുണ്ട്. കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിലാണ് സ്റ്റാളുകളുടെ എണ്ണം കുറച്ചത്. മൺകലം, ചട്ടികൾ, കുട്ട, മുറം, ചവിട്ടികൾ തുടങ്ങി ഒട്ടേറെ ഉത്പന്നങ്ങൾ വാങ്ങാനാകും. ചേന്ദമംഗലം കൈത്തറി, കുടുംബശ്രീ എന്നിവയുടെയും സഹകരണ ബാങ്കുകളുടെ കാർഷിക ഉത്പന്നങ്ങളുടെയും സ്റ്റാളുകൾ ഉണ്ടാകും. മൺകലവും ചട്ടികളും ചവിട്ടികളും നിർമിക്കുന്നത് നേരിട്ടുകാണാൻ സൗകര്യമുണ്ട്. കലാപരിപാടികളും സാംസ്കാരിക സമ്മേളനങ്ങളും ഘോഷയാത്രയും ഒഴിവാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സമാപിക്കും.