കൂത്താട്ടുകുംളം: തിരുമാറാടി ഗ്രാമപഞ്ചായത്തിൽ 45 വയസിനു മുകളിൽ പ്രായമുള്ളവർക്ക് കൊവിഡ് വാക്സിനേഷൻ മെഗാ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.വാക്സിനേഷൻ കേന്ദ്രങ്ങളിൽ രാവിലെ 8 മണി മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വാക്സിനേഷൻ എടുക്കുന്നതിനായി എത്തുന്നവർ ആധാർ കാർഡ് കൊണ്ടുവരണം. 15, 16 തീയ്യതികളിൽ തിരുമാറാടി ടാഗോർ ഹാളിലും,ഏപ്രിൽ 17, 19 തീയ്യതികളിൽ മണ്ണത്തൂർ എസ്.എൻ.ഡി.പി ഹാളിലും, ഏപ്രിൽ 21, 22തീയ്യതികളിൽ ഒലിയപ്പുറം കമ്മ്യൂണിറ്റി ഹാളിലും,ഏപ്രിൽ 23, 24 തീയ്യതികളിൽ കാക്കൂർ കാർഷിക വിപണന കേന്ദ്രം മിനി ഓഡിറ്റോറിയത്തിലും ക്യാമ്പ് നടക്കും.