പറവൂർ: വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രത്തിൽ വലിയഗുരുതി മഹോത്സവം നാളെ (ബുധൻ) നടക്കും. രാത്രി പന്ത്രണ്ടിന് ദേവീപൂജയ്ക്കുശേഷം വലിയഗുരുതി നടക്കും. ക്ഷേത്രം തന്ത്രി ജയരാജ് ഇളയത് മുഖ്യകാർമ്മികത്വം വഹിക്കും. മഹോത്സവത്തോടനുബന്ധിച്ച് രഥം എഴുന്നള്ളിപ്പ്, സർപ്പംപാട്ട്, വേട്ടയ്ക്കരൻ സ്വാമിപ്പാട്ട് എന്നിവ നടന്നു.