തൃപ്പൂണിത്തുറ: നഗരസഭയുടെ കൊവിഡ് മെഗാ വാക്സിനേഷനുശേഷം വാക്സിനേഷൻ ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നഗരസഭ തീരുമാനിച്ചു. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂളിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാമ്പിൽ അയ്യായിരത്തിലേറെ പേർ പങ്കെടുത്തു. ഇന്നുമുതൽ വാർഡ്‌ തലത്തിൽ വാക്സിനേഷൻ നൽകാൻ ചെയർപേഴ്സൺ രമാ സന്തോഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. ഇന്ന് 5,12, വാർഡിലുള്ളവർക്ക് ഇരുമ്പനം ഭാസ്കരൻ കോളനിയിൽ വാക്സിൻ നൽകും. ഇതേ കേന്ദ്രത്തിൽ പതിമൂന്നാം വാർഡുകാർക്ക് 15ന് വാക്സിനേഷൻ നൽകും.