മൂവാറ്റുപുഴ: 'സാമൂഹിക പുരോഗതിക്ക് സംഘടിത സകാത്ത് വളരണം ' കാമ്പയിന്റെ ഭാഗമായി ബൈത്തുസകാത്ത് ജില്ലാ ചാപ്ടർ സംഘടിപ്പിച്ച സകാത്ത് സെമിനാർ എസ്.എം. സൈനുദ്ദീൻ അസ്ഹരി ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴയിൽ നടന്ന സെമിനാറിൽ ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.കെ.സലിം അദ്ധ്യക്ഷത വഹിച്ചു. എം.എം.മുഹമ്മദ് ഉമർ മുഖ്യപ്രഭാഷണം നടത്തി. പി.എ.മുഹമ്മദ് അസ്ലം,അബ്ദുൽ കരീം എന്നിവർ സംസാരിച്ചു.