ആലുവ: വാക്‌സിൻ തീർന്നതിനെ തുടർന്ന് കിഴക്കേ കടുങ്ങല്ലൂരിലെ കൊവിഡ് വാക്‌സിനേഷൻ മെഗാ ക്യാമ്പ് നിർത്തി. സൊസൈറ്റി ഹാളിൽ നടന്നിരുന്ന ക്യാമ്പാണ് താത്ക്കാലികമായി നിർത്തിയത്. ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രത്തിൻെറ നേതൃത്വത്തിലുള്ള ക്യാമ്പിൽ ഇന്നലെ അഞ്ഞൂറോളം പേർക്ക് വാക്‌സിൻ നൽകിയിരുന്നു. എട്ട് ദിവസത്തേക്ക് ആരംഭിച്ച ക്യാമ്പ് അഞ്ചാം ദിനത്തിലാണ് നിർത്തിയത്.
കൊവിഡ് വാക്‌സിൻ ലഭ്യമല്ലാത്തതിനാൽ ഇന്നത്തെ മെഗാ ക്യാമ്പ് ഒഴിവാക്കിയതായി ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ അറിയിച്ചു. നേരത്തെയുള്ള അറിയിപ്പ് പ്രകാരം 17നാണ് ക്യാമ്പ് അവസാനിക്കേണ്ടത്. കഴിഞ്ഞ എട്ടിന് ആരംഭിച്ച മെഗാ ക്യാമ്പ് 14,15 തീയതികളിൽ മാത്രമാണ് ഒഴിവാക്കിയിട്ടുള്ളത്.