പള്ളുരുത്തി: കടുത്ത വേനലിൽ കുടിവെള്ളം കിട്ടാതെ ജനങ്ങൾ പരക്കം പായുമ്പോൾ ലിറ്റർ കണക്കിന് കുടിവെള്ളം പാഴാകുന്നു. പള്ളുരുത്തി നമ്പ്യാപുരം മുസ്ളീംപള്ളിക്ക് സമീപം സീഫുഡ് കമ്പനിക്ക് മുൻവശമാണ് പൈപ്പ് പൊട്ടി ലിറ്റർ കണക്കിന് കുടിവെള്ളം പാഴാകുന്നത്. സമീപവാസികൾ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരെ വിവരമറിയിച്ചിട്ടും പരിഹാരമില്ല. ഇതു മൂലം ഈ ഭാഗങ്ങളിലെ വീടുകളിൽ കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. അധികാരികൾ ഇടപെട്ട് ഈ പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കരുവേലിപ്പടി വാട്ടർ അതോറിറ്റി അധികാരികളാണ് ഇത് നന്നാക്കേണ്ടത്.