കളമശേരി: ഐ.ആർ.ഇ. എംപ്ലോയീസ് സംഘ് (ബി.എം.എസ്) വാർഷിക പൊതുയോഗം ബി.എം.എസ് ജില്ലാ പ്രസിഡന്റ് കെ. വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി കെ.വി. മധുകുമാർ, മേഖലാ പ്രസിഡന്റ്റ് മോഹനൻ, പി.ടി. സുധീർ, എസ്. ധനേഷ്‌കുമാർ, കെ.ആർ. സുധീർ, ജാബിർ കോയ തങ്ങൾ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി കെ.കെ.വിജയകുമാർ (പ്രസിഡന്റ്) , കെ.വി.മധുകുമാർ (വർക്കിംഗ് പ്രസിഡന്റ്), എസ്. ധനേഷ് കുമാർ (വൈസ് പ്രസിഡന്റ്) , പി.ടി .സുധീർ ( സെക്രട്ടറി , ജാബിർകോയ തങ്ങൾ, അയ്യപ്പൻകുട്ടി (ജോ. സെക്രട്ടറിമാർ), കെ.ആർ. സുധീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.