കൊച്ചി: എസ്.എൻ.ഡി.പി യോഗത്തിന്റെ ആദ്യ ജനറൽ സെക്രട്ടറിയായ മഹാകവി കുമാരനാശാന്റെ 149-ാമത് ജന്മദിനാഘോഷം എസ്.എൻ.ഡി.പി യോഗം കണയന്നൂർ യൂണിയൻ ആസ്ഥാനമായ പാലാരിവട്ടം കുമാരനാശാൻ സ്മാരക സൗധത്തിൽ ആഘോഷിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ അനുസ്മരണ പ്രഭാഷണം നടത്തി.
ധനലക്ഷ്മി ബാങ്കിന്റെ സഹായത്തോടെ യൂണിയനിലെ വിവിധ ശാഖായോഗങ്ങളുടെ കീഴിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സ്വയം സഹായസംഘങ്ങൾക്കുള്ള വായ്‌പ വിതരണത്തിന്റെ ഉദ്‌ഘാടനം യൂണിയൻ ചെയർമാൻ മഹാരാജാ ശിവാനന്ദൻ നിർവഹിച്ചു. യൂണിയൻ കൺവീനർ എം.ഡി. അഭിലാഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ് ചെയർമാൻ സി.വി. വിജയൻ സ്വാഗതവും യൂണിയൻ അഡ്മിനിസ്ട്രേറ്റർ കെ.പി. ശിവദാസ് നന്ദിയും പറഞ്ഞു.
ധനലക്ഷ്മി പാലാരിവട്ടം ബ്രാഞ്ച് മാനേജർ ആർ. രമേഷ്, ടി.കെ. പദ്മനാഭൻ, എൽ. സന്തോഷ്, കെ.കെ. മാധവൻ, ടി.എം. വിജയകുമാർ,വനിതാസംഘം ചെയർപേഴ്‌സൺ ഭാമ പദ്മനാഭൻ, കൺവീനർ വിദ്യാ സുധീഷ്, വൈദികയോഗം പ്രസിഡന്റ് ശ്രീകുമാർ ശാന്തി, യൂണിയൻ യൂത്ത് മൂവ്‌മെൻറ് പ്രസിഡന്റ് വിനോദ് വേണുഗോപാൽ, സെക്രട്ടറി ശ്രീജിത്ത്, സൈബർസേന പ്രസിഡന്റ് മനോജ് ബിന്ദു തുടങ്ങിയവർ സംസാരിച്ചു.