കൊച്ചി: എറണാകുളം ശ്രീരാമനവമി ആഘോഷ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന 45ാമത് ശ്രീരാമനവമി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും. എറണാകുളം ക്ഷേത്രത്തിനു സമീപമുള്ള ഗ്രാമജനസമൂഹാങ്കണത്തിൽ വൈകിട്ട് ആറിന് ടി. എച്ച്. സുബ്രഹ്മണ്യൻ അവതരിപ്പിക്കുന്ന വയലിൻ കച്ചേരി. തുടർന്നുള്ള ദിവസങ്ങളിൽ മാവേലിക്കര പി .സുബ്രഹ്മണ്യം, ശാന്തള രാജു, ഭരത് സുന്ദർ എന്നിവരുടെ സംഗീതക്കച്ചേരികൾ , പൂർണിമാ ശ്രീകാന്ത്. ദുർഗാകൃഷ്ണൻ എന്നിവരുടെ സംഗീതം ഉപന്യാസങ്ങളും ശ്രീധർ രാംദാസ് ലക്ഷ്മി ശ്രീധർ എന്നിവർ അവതരിപ്പിക്കുന്ന ഭജനയും എളമക്കര ദക്ഷ സ്കൂൾ ഒഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും അരങ്ങേറും സംഗീതമേഖലയിൽ പ്രതിഭ തെളിയിച്ച മഹാരാജാസ് കോളേജ് സംഗീത വിഭാഗം മുൻ മേധാവി ഡോക്ടർ ജി. ഭുവനേശ്വരിയെ 21ന് രാമനവമി ദിവസം നടക്കുന്ന ചടങ്ങിൽ ആദരിക്കും. www.primatech.co.in/sm എന്ന ലിങ്കിലൂടെ ആഘോഷപരിപാടികൾ ലൈവായി കാണാം.