pali

കൊച്ചി: ബംഗളൂരുവിൽ അന്തരിച്ച പാലിയത്ത് വലിയച്ചൻ പി.വിക്രമനച്ചന്റെ (102) സംസ്കാരം അവിടെ നടത്തി. ഗോവിന്ദൻ വലിയച്ചൻ എന്ന സ്ഥാനപ്പേരുള്ള ഇദ്ദേഹം 2003 മുതൽ പാലിയത്ത് വലിയച്ചൻ സ്ഥാനം വഹിച്ചു വരികയായിരുന്നു.

പാലിയത്ത് അമ്മിണിക്കുട്ടി കുഞ്ഞമ്മയുടെയും കുമ്മിണി സുബ്രഹ്മണ്യൻ നമ്പൂതിരിയുടെയും മകനാണ്. മദ്രാസിലെ ഗിണ്ടി എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിരുദം നേടി.തുടർന്ന് അവിടെ അദ്ധ്യാപകനായി.1943ൽ സൗത്ത് ഇന്ത്യൻ റെയിൽവെ കമ്പനിയിൽ അസിസ്റ്റന്റ് എൻജിനിയറായി. 1961ൽ റെയിൽവെയിൽ നിന്ന് ഡെപ്യൂട്ടേഷനിൽ ഭെല്ലിൽ ചീഫ് എൻജിനിയറായി.1977ൽ വിരമിച്ചെങ്കിലും 80 വരെ ഭെൽ ഉപദേഷ്ടാവായി തുടർന്നു.

ഭാര്യ:പരേയായ ലക്ഷ്മി അച്ചൻ. മക്കൾ: രാധിക, പ്രകാശ്, രവി, പരേതയായ പത്മാവതി. മരുമക്കൾ: ഹേമ, ചന്ദ്ര നരേഷ്, പരേതനായ കുമാർ വിജയേന്ദ്രനാഥ് മേനോൻ.

വിക്രമനച്ചന്റെ മരണത്തെ തുടർന്ന് കുടുംബത്തിലെ മുതിർന്ന അംഗമായ ക്രിക്കറ്റ് താരം പി.രവിയച്ചൻ വലിയച്ചനാകുമെന്ന് ബന്ധുക്കൾ അറിയിച്ചു.പദവിപ്രകാരം പാലയിയത്ത് രാമൻ വലിയച്ചൻ എന്ന പേരിലാകും അറിയപ്പെടുക.തൃപ്പൂണിത്തുറയിൽ താമസിക്കുന്ന രവിയച്ചൻ കേരള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.