kitt
ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ വിഷു - റംസാൻ കിറ്റ് വിതരണം നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ആലുവ റെയിൽവേ സ്റ്റേഷൻ ടാക്സി ഡ്രൈവേഴ്സ് വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച വിഷു - റംസാൻ കിറ്റ് വിതരണം നഗരസഭ വൈസ് ചെയർപേഴ്സൺ ജെബി മേത്തർ ഹിഷാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് എം.ആർ. അംബുജാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജെയിസൺ പീറ്റർ, കീഴ്മാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, എൻ.ആർ.സൈമൺ, കെ.എം.ഗോകുലൻ, വർഗീസ് അഗസ്റ്റ്യൻ, എം.എസ്.സുനിൽ, കെ.ആർ. ഷൈൻ എന്നിവർ സംസാരിച്ചു.