
കൊച്ചി: വെർച്വൽ ക്യൂ വഴി ശബരിമല ദർശനത്തിന് അനുമതി തേടി ഹൈക്കോടതിയിൽ ഒൻപതു വയസുകാരിയുടെ ഹർജി.
വൈക്കം കാട്ടിക്കുന്ന് സ്വദേശിനിയായ നന്ദിതരാജ് പിതാവ് അബിരാജ് മുഖേന നൽകിയ ഹർജിയിൽ ഹൈക്കോടതി ദേവസ്വം ബോർഡിന്റെ വിശദീകരണം തേടി. ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.
പത്തിനും 50നുമിടയിൽ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തരുതെന്നാണ് ആചാരം. പത്തു വയസു തികഞ്ഞാൽ പിന്നീട് നാലു പതിറ്റാണ്ടു കഴിഞ്ഞേ ദർശനം നടത്താനാകൂ. ഈ സാഹചര്യത്തിൽ വെർച്വൽ ക്യൂവിൽ പേരു രജിസ്റ്റർ ചെയ്യാൻ അനുവദിക്കണമെന്നാണ് ആവശ്യം.