കൊച്ചി: ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളിൽ മിന്നൽ പരിശോധനയ്‌ക്കൊരുങ്ങി ഫിഷറീസ് വകുപ്പ്. ഓസ്‌ട്രേലിയ ലക്ഷ്യമിട്ട് 45 അംഗ ശ്രീലങ്കൻ സംഘം കൊച്ചിയിൽ തമ്പടിച്ചിട്ടുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിനെ പിന്നാലെയാണ് ഇത്തരമൊരു നീക്കം. മത്സ്യബന്ധന ബോട്ടിൽ കരുതേണ്ട രേഖകളടക്കം ഉണ്ടെന്ന് ഉറപ്പുവരത്തും വിധമുള്ള നടപടികളാകും സ്വീകരിക്കുക. രേഖകൾ ഇല്ലാത്ത ബോട്ടുകൾ ആഴക്കടൽ മത്സ്യബന്ധനത്തിന് പോകുന്നത് തടയാനും ഉടമയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും നീക്കമുണ്ട്. നിയമങ്ങൾ പാലിക്കാതെയുള്ള ആഴക്കടൽ മത്സ്യബന്ധനം തടയുകയാണ് ലക്ഷ്യം. എല്ലാ മാസവും പരിശോധനകൾ ഉണ്ടാകുമെന്നാണ് സൂചന.

മനുഷ്യക്കടത്തിന് ശ്രമുണ്ടെന്ന റിപ്പോ‌ർട്ടിന് പിന്നാലെ കൊച്ചി തീരം കോസ്റ്റൽ പൊലീസ്, കോസ്റ്റുഗാ‌‌ർഡ്, നേവി എന്നിവയുടെ കനത്ത നിരീക്ഷണത്തിലാണ്.

 4,251-സംസ്ഥാനത്ത് 4,251 യന്ത്രവത്കൃത യാനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 ബോട്ടുകളിൽ വേണ്ടത്

1.ബോട്ടിന്റെ കൃത്യമായ രേഖകൾ

2.തൊഴിലാളികളുടെ തിരിച്ചറിയൽ കാർഡ്

3.ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ

4.ജി.പി.എസ് സംവിധാനം

5. ഐസ്, ഇന്ധനം, മൽസ്യം തുടങ്ങിയവ സൂക്ഷിക്കുന്നതിന് മൂന്ന് പ്രത്യേക അറകൾ.

 കർശന നിർദ്ദേശം

ബോട്ടുകൾ പരിശോധിച്ച് നടപടിയെടുക്കാൻ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. നിയമം പാലിക്കാത്തവ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കും.

ഡെപ്യൂട്ടി ഡയറക്ടർ

ഫിഷറീസ് വകുപ്പ്

എറണാകുളം

 കൃത്യമായി ചെയ്യേണ്ടിയിരുന്നു

തീരദേശത്ത് സുരക്ഷ വ‌ർദ്ധിപ്പിക്കണം. ഇതിനോടൊപ്പം മത്സ്യബന്ധന യാനങ്ങൾക്ക് വേണ്ട ജി.പി.എസ് അടക്കമുള്ള സുരക്ഷാ ഉറപ്പാക്കുകയും ചെയ്യണം.

ചാൾസ് ജോർജ്

സംസ്ഥാന പ്രസിഡന്റ്

കേരള മത്സ്യത്തൊഴിലാളി ഐക്യവേദി