പിറവം: ജാലിയൻ വാലാബാഗ് അനുസ്മരണത്തിന്റെ ഭാഗമായി എൻ.സി.സി കോട്ടയം ഗ്രൂപ്പിന്റെയും നാഷണൽ എക്സ് സർവീസ് മെൻ കോഓർഡിനേഷൻ കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ പിറവം അമർ ജവാൻ സ്മാരക പരിസരത്ത് വച്ച് റാലിയും പൊതുസമ്മേളനവും നടത്തി.
കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ.വി.സുനിൽകുമാർ എൻ.സി.സി കേഡറ്റുകളുടെ ഗാർഡ് ഒഫ് ഓണർ സ്വീകരിച്ചു. കേണൽ വിരേന്ദ്ര ദത്വവാലിയ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലോറൻസ് ഡി റോഡ്രിഗസ് , കോഓർഡിനേഷൻ കമ്മിറ്റി യൂണിറ്റ് പ്രസിഡന്റ് എം.വി.വർഗീസ് ,ക്യാപ്ടൻ ഡോക്ടർ സൂഷൻ പി.കെ, എൻ.സി.സി സംസ്ഥാന ലൈസൻ ഓഫീസർ അനിൽ കെ.നായർ, കെയർടേക്കർ ബിച്ചു കുര്യൻ തോമസ് , എക്സ് സർവീസ്‌മെൻ സോണൽ പ്രസിഡന്റ് എം. എൻ. അപ്പുക്കുട്ടൻ, ജോസഫ് മലയിൽ, സണ്ണി ഇടയത്ത്പാറ, രാധാകൃഷ്ണൻ നായർ, ബെന്നി വാഴക്കാട് എന്നിവർ പ്രസംഗിച്ചു.