meals-

കൊച്ചി: ഓൺലൈനായി ഓർഡർ നൽകുന്നവർക്ക് നഗരത്തിലെ പ്രധാന ഹോട്ടലുകളും റസ്‌റ്റോറന്റുകളും പാക്കറ്റ് വിഷുസദ്യ വീടുകളിലെത്തിച്ച് നൽകും. കാറ്ററിംഗ് സംരംഭകരും രംഗത്തുണ്ട്. വാട്‌സാപ്പിലൂടെയാണ് മിക്ക സ്ഥാപനങ്ങളും ഓർഡറുകൾ സ്വീകരിക്കുന്നത്. പണം ഓൺലൈനായി അടയ്ക്കാം.
വിളമ്പാനുള്ള വാഴയില മുതൽ ഉപ്പേരി, പഴം, പപ്പടം, രണ്ടുതരം പായസം, ചോറ്, ഓലൻ, രസം, ഇഞ്ചിക്കറി, പച്ചടി, സാമ്പാർ, അവിയൽ, പരിപ്പുകറി, എരിശേരി, കാളൻ, കിച്ചടി, തോരൻ ഉൾപ്പെടെയാണ് സദ്യയിലുള്ളത്. നക്ഷത്രഹോട്ടലുകൾ 400 രൂപമുതൽ 600 രൂപവരെ സദ്യയ്ക്ക് വാങ്ങുന്നുണ്ട്. ഇടത്തരം റസ്റ്റോറന്റുകളിൽ ഇത് 180 മുതൽ 300 വരെയാണ്. ആവശ്യക്കാർക്ക് മുൻകൂട്ടി ബുക്ക് ചെയ്ത് വാങ്ങാം. സ്ഥാപനങ്ങളിൽ നേരിട്ടെത്തി വാങ്ങാനും വീടുകളിൽ എത്തിച്ചുനൽകാനും സൗകര്യമുണ്ട്. സദ്യ കൂടാതെ പായസം മാത്രമായും ഓർഡറുകൾ സ്വീകരിച്ച് എത്തിക്കും. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വിഷു വിപണനമേളകളും ആരംഭിച്ചിട്ടുണ്ട്. മേളയിൽ വിവിധയിനം പായസങ്ങൾ, പുളിയിഞ്ചി, അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, ഉപ്പേരികൾ എന്നിവ ലഭ്യമാണ്. വിഷുദിനത്തിലേക്കുള്ള ഭക്ഷ്യകിറ്റുകളും ഇവിടങ്ങളിൽ ലഭ്യമാണ്.

രണ്ടു പായസം അടക്കമുള്ള വിഷുസദ്യയുമായി പ്രശസ്തമായ വിനായക കാറ്ററിംഗ് ഏജൻസിയും ഇത്തവണ രംഗത്തുണ്ട്. നിശ്ചിത ടോക്കണുകൾ മാത്രമേ നൽകിയിട്ടുള്ളു. ആവശ്യക്കാർ നേരിട്ടെത്തി പാഴ്സൽ ഏറ്റുവാങ്ങണമെന്ന് നിബന്ധനയുണ്ട്.ഒരാൾക്ക് 170 രൂപ എന്ന കണക്കിൽ മിനിമം അഞ്ചു പേർക്കുള്ള ഭക്ഷണ പായ്ക്കറ്റാണ് ഒരുക്കിയിരിക്കുന്നത്