മൂവാറ്റുപുഴ: വിഷു തലേന്ന് കനത്ത മഴയായിരുന്നെങ്കിലും കിഴക്കൻ മേഖലയിൽ വിഷു വിപണി സജീവമായിരുന്നു. കനത്ത വേനൽ ചൂടിനോടൊപ്പം ഇടിയോടുകൂടിയ കനത്ത മഴ പെയ്തെങ്കിലും വിഷു ആഘോഷത്തിന്റെ കാര്യത്തിൽ ഇതൊന്നും ബാധകമായിരുന്നില്ല. പ്രധാന കവലകളിലെല്ലാം പടക്ക വിപണി സജീവമായിരുന്നു. ചെെനീസ് പടക്കത്തിനാണ് കൂടുതൽ ഡിമാന്റ് .
വിഷുവിന് സദ്യയൊരുക്കി വീട്ടിലെത്തിക്കുന്ന സഞ്ചരിക്കുന്ന സദ്യാലയങ്ങൾ നഗരത്തിലും നാട്ടിൻ പുറങ്ങളിലും സജീവമാണ്. വിഷുവിന് കെെനീട്ടമാണ് പ്രധാനമെങ്കിലും ഇപ്പോൾ വിഷുകോടി വാങ്ങലും സജീവമായിട്ടുണ്ട് .കൊവിഡ് വ്യാപനത്തിനിടയിലും നഗരങ്ങളിലെ തുണികടകളിലെല്ലാം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. പായസ കച്ചവടക്കാർക്കും വൻ ഡിമാന്റാണ്.
കണിവെള്ളരി @40
കണിവെള്ളരിക്കക്ക് വൻ ഡിമാന്റ് കൂടി. നല്ല കണിവെള്ളരിക്കക്ക് കിലോക്ക് 40 രൂപവരെ ഇൗടാക്കുന്നുണ്ട് .