കൊച്ചി: നോൺ ജേർണലിസ്റ്റ് പെൻഷനേഴ്‌സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസ് ദേശാഭിമാനി ജംഗ്ഷനിലുള്ള ചെറുപുള്ളി ബിൽഡിംഗിൽ ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ എൻ.ജെ.പി.യു ജില്ലാ പ്രസിഡന്റ് പി.ആർ. കനകൻ അദ്ധ്യക്ഷനായിരുന്നു. കൗൺസിലർ രജനി മണി, എൻ.ജെ.പി.യു. ജനറൽ സെക്രട്ടറി വി. ബാലഗോപാൽ, എൻ.ജെ.പി.യു ജില്ലാ സെക്രട്ടറി സി.ഇ. മോഹനൻ, ഇ.പി. ജലാൽ എന്നിവർ സംസാരിച്ചു.