കളമശേരി: സി.എ.പാസായ എം.അഞ്ജലിയെ വ്യാപാരി വ്യവസായി ഏകോപന സമിതി ഏലൂർ യൂണിറ്റിന്റെ നേതൃത്വത്തിൽ ആദരിച്ചു. സംഘടനയിലെ അംഗമായ എൻ.മുരുകന്റെ മകളാണ്. പ്രസിഡന്റ് ഏലൂർ ഗോപിനാഥ്, ജനറൽ സെക്രട്ടറി എസ്. രംഗൻ, എം.എക്സ്.സിസോ , കെ.ബി.സക്കീർ എന്നിവർ പങ്കെടുത്തു.