അറയ്ക്കപ്പടി: എസ്.എൻ.ഡി.പി യോഗം അറയ്ക്കപ്പടി ശാഖയുടെ ഇരുപത്തിയഞ്ചാമത് ശ്രീ നാരായണ ഗുരുദേവ പ്രതിഷ്ഠാവാർഷികം കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എൻ. വിശ്വംഭരൻ അദ്ധ്യക്ഷനായി. മുൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ .എൻ. സുകുമാരൻ, അഭിജിത്ത് ഉണ്ണികൃഷ്ണൻ, കെ.ബി. അനിൽ, കെ.കെ. അനിൽ, പി.എൻ.ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.