മൂവാറ്റുപുഴ: അടൂപ്പറമ്പിൽ നിയന്ത്രണംവിട്ട കാറിടിച്ച് ആനിക്കാട് പഴയവീട്ടിൽ ജബ്ബാർ(58), വെള്ളാരയിൽ മുഹമ്മദ്നാസർ(56) എന്നിവർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം അടൂപ്പറമ്പ് പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം. മൂവാറ്റുപുഴ ഭാഗത്തേക്ക് വന്ന കാർ ആദ്യം ബസ് സ്റ്റോപ്പിനു മുന്നിൽ നിൽക്കുകയായിരുന്ന ജബ്ബാറിനെ ഇടിച്ചു തെറിപ്പിച്ചു. തുടർന്ന് ഇതുവഴി പ്രഭാത സവാരിക്കിറങ്ങിയ മുഹമ്മദിന്റെ കാലിലൂടെ കയറിയിറങ്ങി. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജബ്ബാർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും കാലിനു പൊട്ടലേറ്റ മുഹമ്മദ് തൊടുപുഴയിലെ ആശുപത്രിയിലും ചികിത്സയിലാണ് .