കളമശേരി: പെരിയാറിലെ പഞ്ചായത്ത് കടവിനടുത്ത് സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ ചെന്നൈ സ്വദേശി പ്രകാശ് (26) ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചു. ഏലൂർ ഇ.എസ്.ഐ.ആശുപത്രിക്കടുത്താണ് കടവ്. ജോലി തേടിയെത്തിയ യുവാക്കളുടെ സംഘത്തിൽപ്പെട്ടയാളാണ് പ്രകാശ്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി അര മണിക്കൂറിനുള്ളിൽ മൃതദേഹം കണ്ടെത്തി കരയ്‌ക്കെടുത്ത് തുടർനടപടികൾക്കായി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.