കൊച്ചി : കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വീട്ടിലിരുന്ന് ഡോക്ടറെ കാണാൻ കഴിയുന്ന ടെലി മെഡിസിൻ കൺസൾട്ടേഷൻ ഇ-സഞ്ജീവനി പദ്ധതി ജില്ലയിൽ കൂടുതൽ ശക്തിപ്പെടുത്തി. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
വീഡിയോ കോളിലൂടെ ചികിത്സ
ഇ-സഞ്ജീവനിയിൽ ചികിത്സ പൂർണമായും സൗജന്യമാണ്. നിർദ്ദേശിക്കുന്ന സമയത്ത് വീഡിയോ കോളിലൂടെ ഡോക്ടറെ കണ്ട് രോഗ വിവരങ്ങൾ അറിയിക്കാം. ജനറൽ, ജീവിതശൈലി രോഗങ്ങൾ, മാനസികാരോഗ്യ ക്ലിനിക്കുകൾ, ഡെർമറ്റോളജി, കാൻസർ, കൗമാര ക്ലിനിക്കുകൾ, ഡി. ഇ. ഐ .സി സേവനങ്ങൾ, നവജാതശിശു വിഭാഗം ഒ.പി , കൊവിഡാനന്തര ചികിത്സ എന്നിവയും ലഭ്യമാകും. കുറിപ്പടിയും നൽകും. ഇത് പ്രിന്റെടുത്ത് തൊട്ടടുത്ത സർക്കാർ ആശുപത്രിയിൽ കാണിച്ചാൽ മരുന്നുകളും പരിശോധനകളും സൗജന്യമാണ്.
ആക്ടീവായ മൊബൈൽ നമ്പർ ഉപയോഗിച്ചു രജിസ്റ്റർ ചെയ്യുക. ഒ.ടി.പി നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം പേഷ്യന്റ് ക്യൂവിൽ പ്രവേശിക്കാം.
ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ ജനറൽ ഒ.പി
ഓൺലൈനിൽ ബുക്ക് ചെയ്യാം
ലിങ്ക് : https://esanjeevaniopd.in
ആപ്പ് : https://play.google.com/stor/apps/details?id=in.hied.esanjeevaniopd&hl=en_US
സംശയങ്ങൾക്ക് ദിശ 1056 നമ്പറിൽ വിളിക്കാം.