കളമശേരി: 45 വയസിനു മുകളിലുള്ള ഫാക്ട് ജീവനക്കാർക്ക് കൊവിഡ് വാക്സിനേഷൻ ഇന്നലെ മുതൽ ആരംഭിച്ചു. പ്രധാനമന്ത്രിയുടെ ടിക്ക ഉത്സവിന്റെ ഭാഗമായി ഏലൂർ പ്രാഥമികാരോഗ്യ കേന്ദ്രവുമായി സഹകരിച്ചാണ് വാക്സിനേഷൻ പ്രോഗ്രാം നടത്തുന്നത്. രജിസ്ട്രേഷൻ ഓൺലൈൻ പോർട്ടൽ വഴിയാണ് . ഓരോ ദിവസവും 50 ജീവനക്കാർക്ക് വീതം വാക്സിനേഷൻ നൽകും.