പറവൂർ: പറവൂർ -വടക്കേക്കര സർവീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കോ- ഓപ് മാർട്ടിൽ വിഷു ചന്ത തുടങ്ങി. ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ കീഴിലുള്ള ജെ.എൽ.ജി ഗ്രൂപ്പുകളും ഗ്രീൻ ആർമിയും കൃഷി ചെയ്ത് ഉത്പാദിപ്പിച്ച വിഷരഹിത ജൈവ പച്ചക്കറികളാണ് ചന്തയിൽ വില്പനക്കുള്ളത്.