കൊച്ചി:പോപ്പച്ചൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ദരിദ്രർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കും ബി.പി.എൽ വിഭാഗക്കാർക്കുമായി മുഖവൈകല്യം മാറ്റാൻ സൗജന്യ ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നു. 17ന് രാവിലെ 9 മുതൽ 12 വരെ എറണാകുളം ജംഗ്ഷൻ റെയിൽവെ സ്റ്റേഷന് സമീപം കൊച്ചിൻ ടൂറിസ്റ്റ് ഹോമിൽ വച്ചാണ് ക്യാമ്പ്. കഴുത്തിന് മുകളിലുള്ള 32 ൽ പരം വിവിധ വൈകല്യങ്ങൾക്ക് സൗജന്യശസ്ത്രക്രിയയും തുടർചികിത്സയും സൗജന്യമായി നൽകും. മൂന്നു മാസക്കാർക്ക് മുതൽ 65 വയസ് വരെ പ്രായമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാം. ഫോൺ: 9447283039, 8848176537