പറവൂർ: നമ്പൂരിയച്ചൻ ആൽ കടപുഴകി മറിഞ്ഞതിൽ ക്ഷേത്രത്തിനുണ്ടായ കേടുപാടുകൾ തീർക്കുന്നതും തടസപ്പെടുത്തിയതുമായുള്ള വിഷയം ചർച്ച ചെയ്യുന്നതിനും കർമ്മസമിതി രൂപീകരിക്കും. ഇതിനോടനുബന്ധിച്ച ഭക്തജന കൺവെൻഷൻ നാളെ വൈകിട്ട് ആറരക്ക് പറവൂർ പി.വി.എസ് ഹാളിൽ നടക്കുമെന്ന് നമ്പൂരിയച്ചൻ ആൽക്ഷേത്ര സേവാ സമിതി ഭാരവാഹികൾ അറിയിച്ചു.