jaleel

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട പരാതിയിൽ തന്നെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കണമെന്ന ലോകായുക്തയുടെ വിധിയെ ചോദ്യംചെയ്ത് ഡോ.കെ.ടി. ജലീൽ നൽകിയ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി. വിധി സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യം കോടതി അനുവദിച്ചില്ല. ലോകായുക്തയുടെ വിധി വന്നശേഷവും ജലീൽ മന്ത്രിയായി തുടരുകയാണോയെന്ന് വാദം കഴിഞ്ഞ ഘട്ടത്തിൽ ഡിവിഷൻബെഞ്ച് ചോദിക്കുകയും ചെയ്തു.

തന്റെ ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ജനറൽ മാനേജരായി നിയമിച്ച മന്ത്രിയുടെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഏപ്രിൽ ഒമ്പതിനു ലോകായുക്ത വിധി പറഞ്ഞത്. ഇതിനെതിരെ ജലീൽ നൽകിയ ഹർജിയി​ൽ ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് കെ. ബാബു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഒന്നര മണിക്കൂറോളം വാദം കേട്ടത്. വാദം നടക്കുന്നതിനിടെ ജലീൽ രാജിവച്ചെങ്കിലും ഇൗ വിവരം കോടതിയിലെത്തിയില്ല. ജലീൽ മന്ത്രിയായി തുടരുകയാണോയെന്ന കോടതിയുടെ ചോദ്യത്തിന് മന്ത്രിസ്ഥാനത്തിരിക്കെയാണ് ഹർജി നൽകിയതെന്ന് ജലീലിന്റെ അഭിഭാഷകൻ മറുപടി നൽകി. സർക്കാരിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി കെ.വി. സോഹനും ജലീലിന്റെ വാദങ്ങളെ പിന്തുണച്ചു. ജലീലിനെതിരെ ലോകായുക്തയിൽ പരാതി നൽകിയ എടപ്പാൾ സ്വദേശി വി.എം. മുഹമ്മദ് ഷാഫി ഹർജിയെ എതിർത്തു.

 ജലീലിന്റെ വാദം

പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് ലോകായുക്ത വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ കേരള ലോകായുക്ത നിയമത്തിന്റെ പരിധിക്കു പുറത്തുള്ളതാണ്. നിയമപരമായ നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിധി പറഞ്ഞത്. തെളിവുകളുടെ അടിസ്ഥാനമില്ല. തെറ്റായ കണ്ടെത്തലാണ് ലോകായുക്തയുടേത്.

 സർക്കാരിന്റെ വാദം

ലോകായുക്ത റിപ്പോർട്ട് തയ്യാറാക്കാൻ നടപടിക്രമങ്ങൾ പാലിച്ചില്ല. പ്രാഥമികാന്വേഷണമെന്നു പറഞ്ഞാണ് ലോകായുക്ത പരാതി പോസ്റ്റ് ചെയ്തിരുന്നത്. 2019 ഫെബ്രുവരി അഞ്ച് മുതൽ 2021 മാർച്ച് 26 വരെ പ്രാഥമികാന്വേഷണത്തിനായാണ് പരാതി മാറ്റിയിരുന്നത്. മാർച്ച് 30 ന് കേസ് വാദത്തിനെടുത്തു. ഇതിനു പിന്നാലെ ഏപ്രിൽ ഒമ്പതിനു വിധി പറഞ്ഞു. (ലോകായുക്ത 2019 ഫെബ്രുവരി അഞ്ച് മുതൽ 2021 ഏപ്രിൽ ഒമ്പതുവരെ കേസ് ലിസ്റ്റ് ചെയ്തതിന്റെ പട്ടികയും സർക്കാർ സമർപ്പിച്ചു.)

 മുഹമ്മദ് ഷാഫിയുടെ വാദം

നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന വാദം ശരിയല്ല. ലോകായുക്തയുടെ പല ഉത്തരവുകളും ഹാജരാക്കാതെയാണ് ഹർജിക്കാരനും സർക്കാരും ഇൗ വാദമുന്നയിക്കുന്നത്.

വോ​ട്ടെ​ണ്ണ​ലി​ന് ​മു​മ്പേ​ ​രാ​ഷ്ട്രീയ
വി​ജ​യം​ ​നേ​ടി​ ​യു.​ഡി.​എ​ഫ്

തി​രു​വ​ന​ന്ത​പു​രം​:​ ​പി​ണ​റാ​യി​ ​സ​ർ​ക്കാ​രി​ന്റെ​ ​അ​ന്ത്യ​നാ​ളു​ക​ളി​ൽ​ ​മ​ന്ത്രി​സ്ഥാ​ന​ത്ത് ​നി​ന്നു​ള്ള​ ​കെ.​ടി.​ ​ജ​ലീ​ലി​ന്റെ​ ​രാ​ജി​ ​യു.​ഡി.​എ​ഫി​ന് ​അ​പ്ര​തീ​ക്ഷി​ത​ ​രാ​ഷ്ട്രീ​യ​ ​നേ​ട്ട​മാ​യി.​ ​വോ​ട്ടെ​ണ്ണ​ലി​ന് ​മു​മ്പേ​യു​ള്ള​ ​ആ​ദ്യ​ജ​യ​മെ​ന്ന​ ​ആ​ത്മ​വി​ശ്വാ​സ​മാ​ണ് ​യു.​ഡി.​എ​ഫ് ​ക്യാ​മ്പ് ​പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.
രാ​ഷ്ട്രീ​യ​ ​ധാ​ർ​മ്മി​ക​ത​യെ​ന്ന​ ​ജ​ലീ​ലി​ന്റെ​ ​വാ​ദ​ത്തെ​ ​കോ​ൺ​ഗ്ര​സ്,​ ​മു​സ്ലിം​ലീ​ഗ് ​നേ​തൃ​ത്വ​ങ്ങ​ൾ​ ​പാ​ടെ​ ​ത​ള്ളി.​ ​സ​മൂ​ഹ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​ജ​ലീ​ലി​ന്റെ​ ​ധാ​ർ​മ്മി​ക​താ​ ​വാ​ദ​ത്തി​നെ​തി​രെ​ ​രൂ​ക്ഷ​പ​രി​ഹാ​സ​മു​യ​രു​ന്ന​തും​ ​രാ​ഷ്ട്രീ​യ​ ​പോ​രാ​ട്ട​ത്തി​ന്റെ​ ​വി​ജ​യ​മാ​യാ​ണ് ​യു.​ഡി.​എ​ഫ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​തി​ര​ഞ്ഞെ​ടു​പ്പി​ന് ​തൊ​ട്ടു​മു​മ്പാ​യി​രു​ന്നു​ ​ലോ​കാ​യു​ക്ത​ ​ഉ​ത്ത​ര​വെ​ങ്കി​ൽ​ ​യു.​ഡി.​എ​ഫി​ന് ​ശ​രി​ക്കും​ ​ആ​ഘോ​ഷി​ക്കാ​മാ​യി​രു​ന്നു.
നി​യ​മ​സ​ഭാ​ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​ഇ​ട​തു​ ​തു​ട​ർ​ഭ​ര​ണ​മാ​ണ് ​ചാ​ന​ൽ​ ​സ​ർ​വേ​ക​ൾ​ ​പ്ര​വ​ചി​ച്ച​ത്.​ ​സ്ഥാ​നാ​ർ​ത്ഥി​ ​നി​ർ​ണ്ണ​യ​ത്തി​ലെ​ ​മി​ക​വു​കൊ​ണ്ടും​ ​അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ ​പ്ര​ചാ​ര​ണ​ത്തി​ൽ​ ​ശ​ക്തി​ ​പ്ര​ക​ട​മാ​ക്കി​യും​ ​പി​ടി​ച്ചു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു​ ​യു.​ഡി.​എ​ഫ്.
പ്ര​തി​പ​ക്ഷം​ ​ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന​ ​അ​ഴി​മ​തി​യാ​രോ​പ​ണ​ങ്ങ​ൾ​ ​ജ​യം​ ​ക​ണ്ടു​വെ​ന്ന​തി​ന്റെ​ ​തെ​ളി​വാ​യാ​ണ് ​ജ​ലീ​ലി​ന്റെ​ ​രാ​ജി​യെ​ ​യു.​ഡി.​എ​ഫ് ​വി​ല​യി​രു​ത്തു​ന്ന​ത്.​ ​ഇ​തി​ലേ​റ്റ​വും​ ​സ​ന്തോ​ഷി​ക്കാ​ൻ​ ​വ​ക​ ​ന​ൽ​കു​ന്ന​ത് ​മു​സ്ലിം​ ​യൂ​ത്ത് ​ലീ​ഗി​നാ​ണ്.​ ​യൂ​ത്ത് ​ലീ​ഗ് ​സം​സ്ഥാ​ന​ ​ജ​ന.​ ​സെ​ക്ര​ട്ട​റി​ ​പി.​കെ.​ ​ഫി​റോ​സാ​ണ് ​ജ​ലീ​ലി​നെ​തി​രാ​യ​ ​ബ​ന്ധു​നി​യ​മ​ന​ ​വി​വാ​ദം​ ​ആ​ദ്യം​ ​ഉ​യ​ർ​ത്തി​യ​ത്.​ ​ആ​ ​രാ​ഷ്ട്രീ​യ​വി​വാ​ദം​ ​ര​ണ്ട​ര​ ​വ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ് ​ഫ​ലം​ ​ക​ണ്ട​ത്.​ ​ഫി​റോ​സ് ​താ​നൂ​രി​ൽ​ ​യു.​ഡി.​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​യാ​ണ്.​ ​ഫി​റോ​സി​ന് ​വോ​ട്ടെ​ടു​പ്പ് ​ഫ​ലം​ ​പു​റ​ത്തു​വ​രു​ന്ന​തി​ന് ​മു​മ്പു​ള്ള​ ​വി​ജ​യ​മാ​യി​രി​ക്കു​ക​യാ​ണ് ​ജ​ലീ​ലി​ന്റെ​ ​രാ​ജി.