നെടുമ്പാശേരി: കുന്നുകര എം.ഇ.എസ് എൻജിനീയറിംഗ് കോളേജ് വനിതാ സെൽ നിരുപയുടെ ആഭിമുഖ്യത്തിൽ വനിതകൾക്കായി സൗജന്യ കമ്പ്യൂട്ടർ ബേസിക് ക്ലാസ് സംഘടിപ്പിക്കും. മൈക്രോസോഫ്റ്റ് എക്‌സൽ, പവർ പോയിന്റ്, വേർഡ്, ഇമെയിൽ, ഓൺലൈൻ സെർച്ചിംഗ്, സോഷ്യൽ മീഡിയ, ഡിസൈനിംഗ് തുടങ്ങിയ വിഷയങ്ങളിൽ ഏപ്രിൽ 19 മുതൽ 24 വരെയാണ് ക്ലാസുകൾ. ആദ്യം രജിസ്റ്റർ ചെയ്യുന്ന 20 പേർക്കാണ് പ്രവേശനം. വിവരങ്ങൾക്ക്: 9645756220, 9447049017.