mvi
പെരുമ്പാവൂർ ജോ. ആർ.ടി.ഒ ഓഫീസിലെ മോട്ടോർ വാഹന വകുപ്പ് ജീവനക്കാർ ബസുകളിൽ പരിശോധന നടത്തുന്നു

കോലഞ്ചേരി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കി. പൊതുഗതാഗതം വഴി വ്യാപനം തടയുക എന്ന ലക്ഷ്യത്തോ‌ടെ യാത്രക്കാരുടെ എണ്ണത്തിന് സീറ്റിംഗ് കപ്പാസിറ്റിയിൽ കൂടുതൽ പേരെ അനുവദിക്കില്ല. പെരുമ്പാവൂർ സ്വകാര്യ, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിൽ നടത്തിയ പരിശോധനയിൽ എ.എം.വി.ഐമാരായ എസ്. രഞ്ജിത്ത്, എസ്.ഷിബു, ടി.കെ.സത്യൻ, കെ.എം. അസൈനാർ എന്നിവർ പങ്കെടുത്തു. ബസുകളിൽ സാനിറ്റൈസർ സൂക്ഷിക്കണമെന്നും, സുരക്ഷ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി. കൊവിഡ് വ്യാപനം തടയുന്ന കാര്യങ്ങളിൽ പൊതുജനങ്ങൾ വകുപ്പുമായി സഹകരിക്കണമെന്ന് ജോയിറ്റ് ആർ.ടി.ഒ കെ.കെ.സുരേഷകുമാർ അറിയിച്ചു.