പറവൂർ: മതിയായ രേഖകളില്ലാതെ ദീർഘനാളായി സർവീസ് നടത്തുന്ന സ്വകാര്യബസ് മോട്ടാർ വാഹന വകുപ്പ് പിടിച്ചെടുത്തു. പറവൂർ - വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന അമ്മേ നാരായണ എന്ന ബസാണ് എറണാകുളം ആർ.ടി.ഒയുടെ സ്പെഷ്യൽ സ്ക്വാഡെത്തി സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. സർവീസ് നടത്തുന്നതിനുള്ള പെർമിറ്റും ഇൻഷ്വറൻസും ഉണ്ടായിരുന്നില്ല. ബസുടമയുടെ പേരിൽ നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ് അധികൃതർ പറഞ്ഞു.