കൊച്ചി: മുൻ മന്ത്രിയും എം. എൽ. എയുമായിരുന്ന കെ. ജെ. ചാക്കോയുടെ നിര്യാണത്തിൽ സീറോമലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും കെ. സി. ബി. സി. പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചിച്ചു.
വിവിധ മേഖലകളിലെ പൊതുപ്രവർത്തനങ്ങളിൽ ക്രൈസ്തവമൂല്യങ്ങൾ കാത്തുസൂക്ഷിച്ച അദ്ദേഹം അനുകരണീയമായ വ്യക്തിത്വത്തിനുടമയായിരുന്നുവെന്ന് ആലഞ്ചേരി അനുസ്മരിച്ചു.