കോലഞ്ചേരി: തിരുവാണിയൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലും മഹാദേവ ക്ഷേത്രത്തിലും ഉത്സവങ്ങൾക്ക് കൊടിയേ​റി. പുലിയന്നൂർ ചേന്നോസ് നാരായണൻ നമ്പൂതിരിപ്പാട് മുഖ്യ കാർമ്മികത്വം വഹിച്ചു. ഇന്ന് വൈകിട്ട് 6.45ന് തിരുവാതിര കളി, നൃത്തം എന്നിവയും, 15ന് വൈകിട്ട് 6.45ന് നൃത്തങ്ങൾ,എൻ.എസ്.എസ് വനിതാ സമാജവും കുട്ടികളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ, വെള്ളിയാഴ്ച വൈകിട്ട് 6.45ന് കരോക്കേ ഗാനമേള, 7.45ന് നൃത്തങ്ങൾ, തുടർന്ന് താലപ്പൊലി. ശനിയാഴ്ച പുലർച്ചെ 4.30 ശീവേലി, പഞ്ചാരി മേളം, വൈകിട്ട് 4ന് ദീപക്കാഴ്ച, 7ന് ഡബിൾ തായമ്പക, രാത്രി 8.30ന് പഞ്ചവാദ്യവും, ഞായറാഴ്ച രാവിലെ 11ന് ആറാട്ടും നടക്കും.