പറവൂർ: പെരുവാരം ശ്രീരാമ ആഞ്ജനേയ ക്ഷേത്രത്തിൽ പതിനാറാമത് ദശാവതാരം ചന്ദനം ചാർത്ത് ദർശനം നാളെ നടക്കും. അമേപ്പറമ്പ് കെ.ജെ.നാരായണൻ പോറ്റി മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ എട്ടിന് നാരായണീയം, വൈകിട്ട് ദീപക്കാഴ്ച എന്നിവ നടക്കും. എല്ലാദിവസവും വൈകിട്ട് അഞ്ചിനാണ് ദർശനം. 15ന് മത്സ്യാവതാരം ദർശനം, 16ന് കൂർമ്മാവതാര ദർശനം, 17ന് വരാഹവതാര ദർശനം, 18ന് നരസിംഹാവതാര ദർശനം, 19ന് വാമനാവതാര ദർശനം, 20ന് പരശുരാമാവതാര ദർശനം, 21ന് ശ്രീരാമവതാര ദർശനം, 22ന് ബലരാമാവതാര ദർശനം, 23ന് ശ്രീകൃഷ്ണാവതാര ദർശനം, 24ന് കൽക്കി അവതാര ദർശനം 25ന് വിശ്വരൂപ ദർശനത്തോടെ സമാപിക്കും.