കോതമംഗലം: നെല്ലിമറ്റം എംബിറ്റ്‌സ് കോളേജിന് സമീപം കാറ്റിലും മഴയിലും കൂറ്റൻ മരങ്ങൾ വീണു. ആളഭായമില്ല.
ഇന്ന് 3.10 ഓടെ നെല്ലിമറ്റത്തിന് സമീപം പുല്ലുകുത്തി പാറ പ്രതീക്ഷപടിയിലാണ് മൂന്നോളം ഭീമൻമരങ്ങൾ കടപുഴകി വീണത്.
ദേശീയപാത പൂർണമായും സ്തംഭിച്ചു. കോതമംഗലം ഫയർ ഫോഴ്‌സ് സേനാംഗങ്ങളും നാട്ടുകാരുടെയും വഴിയാത്രക്കാരും മരം മാറ്റിയിട്ടു.