കളമശേരി: ആധുനിക സങ്കേതങ്ങൾ വിനിയോഗിച്ചുള്ള പുതിയ വെബ്സൈറ്റ് പുറത്തിറക്കി കുസാറ്റ്, വെബ് സാന്നിദ്ധ്യത്തിന്റെ 25-ാം വർഷം ആഘോഷിച്ചു. നിലവിലെ വെബ് സൈറ്റ് റെസ്പോൺസീവ് ഡിസൈൻ ആശയത്തെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിട്ടുള്ളത്. വേൾഡ് വൈഡ് വെബിൽ ആദ്യ വെബ് സൈറ്റ് പ്രത്യക്ഷപ്പെട്ട് 4 വർഷത്തിനകം കുസാറ്റിൽ സ്വന്തം വെബ്സൈറ്റ് ആരംഭിച്ചു. കഴിഞ്ഞ 25 വർഷത്തിനിടയിൽ വെബ് സൈറ്റ് സ്റ്റാറ്റിക് എച്ച്.റ്റി.എം.എൽ .സിംഗിൾ കോളം പേജുകളിൽ നിന്ന് ആധുനിക ഗ്രാഫിക്സ് അടിസ്ഥാനമാക്കിയുള്ള പൂർണ്ണ - സ്റ്റാക്ക് സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന വെബ് സൈറ്റായി രൂപം മാറി. അന്താരാഷ്ട്ര ഏജൻസിയായ വെബോ മെട്രിക്സിന്റെ സർവ്വകലാശാല വെബ് സൈറ്റ് റാങ്കിംഗിൽ കുസാറ്റിന്റെ വെബ് സൈറ്റായ www.cusat.ac.in സംസ്ഥാനത്ത് ഒന്നാമതും രാജ്യത്ത് 50 നുള്ളി ലും റാങ്ക് നേടി. വേൾഡ് യൂണിവേഴ്സിറ്റി തലത്തിലും എൻ.ഐ.ആർ.എഫ് , ചാൻസലർ അവാർഡ് എന്നിവയിലും മികച്ച സ്ഥാനം നേടാൻ വെബ് സൈറ്റ് സഹായകമായിട്ടുണ്ട്.