swapna

കൊച്ചി: സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രിയുടെ പേരു പറയാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ ഇവരെ ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി തേടി ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഏപ്രിൽ 16 നു പരിഗണിക്കാൻ മാറ്റി. പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ ചുമതലയുള്ള ജഡ്‌ജി സുരേഷ് കുമാറാണ് ഇന്നലെ അപേക്ഷ പരിഗണിച്ചത്.

അട്ടക്കുളങ്ങര ജയിലിൽ കഴിയുന്ന സ്വപ്നയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയെ ഇ.ഡിയുടെ അഭിഭാഷകൻ എതിർത്തു. മുഖ്യമന്ത്രിയുടെ പേരു പറയാൻ ഇ.ഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചെന്ന സ്വപ്നയുടെ ശബ്ദരേഖ പുറത്തു വന്നതിനെത്തുടർന്ന് രജിസ്റ്റർ ചെയ്ത കേസാണിത്. ഇതിനെതിരെ ഇ.ഡി നൽകിയ ഹർജി ഹൈക്കോടതി ഏപ്രിൽ 16നു വിധി പറയാൻ മാറ്റിയിരിക്കുകയാണെന്നും കേസിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്നും ഇ.ഡിയുടെ സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. ടി.എ. ഉണ്ണികൃഷ്‌ണൻ വ്യക്തമാക്കി. എന്നാൽ സാക്ഷികളെ വിളിച്ചു വരുത്തുന്നതടക്കമുള്ള കർശന നടപടികളാണ് തടഞ്ഞതെന്നും അന്വേഷണം തുടരാൻ തടസമില്ലെന്നും ക്രൈംബ്രാഞ്ച് വാദിച്ചു. തുടർന്നാണ് ഹൈക്കോടതിയുടെ വിധി വരുന്ന 16ലേക്ക് ഹർജി മാറ്റിയത്.

സ്വ​ർ​ണ​ക്ക​ട​ത്ത്:​ ​കോ​ട​തി​ ​മാ​റ്റ​ണ​മെ​ന്ന്
ഇ.​ഡി,​ ​എ​തി​ർ​ത്ത് ​എ​ൻ.​ഐ.എ

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പ​ട്ട് ​എ​ൻ.​ഐ.​എ​ ​എ​ടു​ത്ത​ ​കേ​സി​ന്റെ​ ​വി​ചാ​ര​ണ​ ​ഇ.​ഡി​യു​ടെ​ ​കേ​സ് ​പ​രി​ഗ​ണി​ക്കു​ന്ന​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​യി​ലേ​ക്ക് ​മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​ഇ.​ഡി​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​എ​റ​ണാ​കു​ള​ത്തെ​ ​പ്ര​ത്യേ​ക​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ൽ​ ​അ​പേ​ക്ഷ​ ​ന​ൽ​കി.​ ​എ​ന്നാ​ൽ​ ​എ​ൻ.​ഐ.​എ​ ​ഇ​ക്കാ​ര്യ​മെ​തി​ർ​ത്തു.​ ​തു​ട​ർ​ന്ന് ​കൂ​ടു​ത​ൽ​ ​വാ​ദ​ത്തി​നാ​യി​ ​അ​പേ​ക്ഷ​ ​അ​ടു​ത്ത​യാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.
സ്വ​ർ​ണ​ക്ക​ട​ത്തു​കേ​സി​ലെ​ ​പ്ര​തി​ക​ൾ​ ​അ​ന​ധി​കൃ​ത​മാ​യി​ ​പ​ണം​ ​സ​മ്പാ​ദി​ച്ച​ത് ​ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ ​വേ​ണ്ടി​യാ​ണെ​ന്നും​ ​രാ​ജ്യ​ത്തി​ന്റെ​ ​സാ​മ്പ​ത്തി​ക​ ​സു​ര​ക്ഷ​ ​ത​ക​ർ​ക്കു​ന്ന​ ​ന​ട​പ​ടി​യാ​ണ് ​പ്ര​തി​ക​ൾ​ ​ചെ​യ്‌​ത​തെ​ന്നും​ ​ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ​എ​ൻ.​ഐ.​എ​ ​കേ​സെ​ടു​ത്ത​ത്.​ ​എ​ൻ.​ഐ.​എ​ ​കേ​സി​ന്റെ​ ​അ​നു​ബ​ന്ധ​മാ​യാ​ണ് ​ക​ള്ള​പ്പ​ണം​ ​വെ​ളു​പ്പി​ക്ക​ൽ​ ​ത​ട​യ​ൽ​ ​നി​യ​മ​പ്ര​കാ​രം​ ​ഇ.​ഡി​ ​കേ​സെ​ടു​ത്ത​ത്.​ ​ഇ​രു​ ​കേ​സു​ക​ളും​ ​പ​ര​സ്പ​രം​ ​ബ​ന്ധ​പ്പെ​ട്ടു​ ​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​ഒ​രു​ ​കോ​ട​തി​യി​ൽ​ ​വി​ചാ​ര​ണ​ന​ട​ത്തു​ന്ന​താ​ണ് ​ഉ​ചി​ത​മെ​ന്നും​ ​നി​യ​മ​ത്തി​ൽ​ ​ഇ​ത​നു​വ​ദി​ക്കു​ന്നു​ണ്ടെ​ന്നും​ ​ഇ.​ഡി​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വ്യ​ക്ത​മാ​ക്കി.
എ​ന്നാ​ൽ​ ​എ​ൻ.​ഐ.​എ​യു​ടെ​ ​കേ​സു​ക​ൾ​ ​എ​ൻ.​ഐ.​എ​ ​കോ​ട​തി​യി​ലാ​ണ് ​വി​ചാ​ര​ണ​ന​ട​ത്തേ​ണ്ട​തെ​ന്ന് ​എ​ൻ.​ഐ.​എ​യു​ടെ​ ​അ​ഭി​ഭാ​ഷ​ക​ൻ​ ​വാ​ദി​ച്ചു.​ ​ഇ​ത്ത​ര​മൊ​രു​ ​ആ​വ​ശ്യം​ ​ഇ.​ഡി​ ​ഉ​ന്ന​യി​ക്കു​ന്ന​തി​നെ​ന്തി​നാ​ണെ​ന്ന് ​ഇൗ​ ​ഘ​ട്ട​ത്തി​ൽ​ ​കോ​ട​തി​ ​വാ​ക്കാ​ൽ​ ​ചോ​ദി​ച്ചു.​ ​കേ​സ് ​ന​ട​ത്തി​പ്പി​ന്റെ​ ​സൗ​ക​ര്യ​ത്തി​നാ​ണെ​ന്നാ​യി​രു​ന്നു​ ​ഇ.​ഡി​യു​ടെ​ ​മ​റു​പ​ടി.

സ്വ​ർ​ണ​ക്ക​ട​ത്ത് ​:​ ​സ​ന്ദീ​പി​ന്റെ​ ​ജാ​മ്യാ​പേ​ക്ഷ​ ​മാ​റ്റി

കൊ​ച്ചി​:​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ഇ.​ഡി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്ത​ ​കേ​സി​ൽ​ ​ജാ​മ്യം​ ​തേ​ടി​ ​സ​ന്ദീ​പ് ​നാ​യ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​തി​ങ്ക​ളാ​ഴ്ച​ ​പ​രി​ഗ​ണി​ക്കാ​ൻ​ ​മാ​റ്റി.​ ​നേ​ര​ത്തെ​ ​ക​സ്റ്റം​സി​ന്റെ​ ​കേ​സി​ലും​ ​എ​ൻ.​ഐ.​എ​യു​ടെ​ ​കേ​സി​ലും​ ​സ​ന്ദീ​പി​ന് ​ജാ​മ്യം​ ​ല​ഭി​ച്ചി​രു​ന്നു.​ ​ഇ.​ഡി​യു​ടെ​ ​കേ​സ് ​മാ​ത്ര​മാ​ണ് ​അ​വ​ശേ​ഷി​ക്കു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​കോ​ഫെ​പോ​സ​ ​പ്ര​കാ​രം​ ​സ​ന്ദീ​പി​നെ​ ​ക​രു​ത​ൽ​ ​ത​ട​വി​ലാ​ക്കി​യി​രി​ക്കു​ന്ന​തി​നാ​ൽ​ ​ഇ.​ഡി​യു​ടെ​ ​കേ​സി​ൽ​ ​ജാ​മ്യം​ ​ല​ഭി​ച്ചാ​ലും​ ​പു​റ​ത്തി​റ​ങ്ങാ​ൻ​ ​ക​ഴി​യി​ല്ല.