ആലുവ: അശോകപുരം പി.കെ.വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി ബാലവേദി അംഗങ്ങൾക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം ഡോ.സി.ജെ.വർഗീസ് ഉദ്ഘാടനം ചെയ്തു. ബാലവേദി പ്രസിഡന്റ് അന്ന സേവ്യർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എസ്.എ.എം. കമാൽ, ബാലവേദി സെക്രട്ടറി ആഞ്ചലേന തദേവുസ്, മാധവ് ഉണ്ണി, ഡിവിൻ ജോ സീസൻ എന്നിവർ സംസാരിച്ചു. ബാല സാഹിത്യക്കാരൻ ഷാജി മാലിപ്പാറ ക്യാമ്പിന് നേതൃത്വം നൽകി. സാന്ദ്ര കെ.എസ്. (കോഓർഡിനേറ്റർ),
അന്ന സേവ്യർ (പ്രസിഡന്റ്), ഡിവിൻ ജോ ജീസൻ (വൈസ് പ്രസിഡന്റ്), ആഞ്ചലേന തദേവുസ് (സെക്രട്ടറി), ജോയൽ സേവ്യർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.