കാലടി: കാലടി ശ്രീശങ്കര സ്കൂൾ ഒഫ് ഡാൻസിൽ നൃത്തം അഭ്യസിക്കുന്ന നൃത്തവിദ്യാർത്ഥിനികൾ കാലടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തൃക്കാലടിയപ്പന് വിഷുദിനത്തിൽ തിരുവാതിര സമർപ്പണം നടത്തി. മിനിഷാജി, ഹേമഷാജു, ഹാപ്പിസാജു, സിന്ധുരഘു, രാജിബാലൻ, റഷീദബോസ്, ദിവ്യബൈജു, വന്ദനശ്രീരാജ്, ജെംസിടോണി, നീതുജയചന്ദ്രൻ, സെറീന വി.പി, ദീപ്തിഗോപാൽ, രേഖപ്രേമകുമാരി, സാലിഡേവിസ് എന്നിവർ പങ്കെടുത്തു.പ്രൊഫ: പി.വി.പീതാബരൻ, സുധ പീതാംബരൻ എന്നിവർ പരിപാടികൾക്ക് നേതൃത്വവും പരിശീലനവും നൽകി.