നെടുമ്പാശേരി: ദുബായിൽ നിന്ന് 126 യാത്രക്കാരുമായി മംഗലാപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അവിടെ കനത്ത മഴയായതിനാൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറക്കി. പുലർച്ചെ 1.10ന് കൊച്ചിയിൽ ഇറങ്ങിയ വിമാനം കാലാവസ്ഥ അനുകൂലമായതിനെ തുടർന്ന് 9.45ന് മംഗലാപുരത്തേക്ക് പോയി.