കോതമംഗലം: കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ആസിഡ് ആക്രമണകേസിലെ പ്രതി കാരക്കൊമ്പിൽ പയസിനെ (60) അറസ്റ്റുചെയ്തു. ഡി.വൈ.എഫ്.ഐ കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ജിയോ, പിതാവ് പയസ് സുഹൃത്ത് അൽത്താഫ് എന്നിവർക്കാണ് ആക്രമണത്തിൽ പൊള്ളലേറ്റത്. മൂവരും സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരു കുടുംബങ്ങളും തമ്മിലുള്ള കുടുബവഴക്കാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.