വൈപ്പിൻ: ഞാറക്കൽ മേരിമാതാ കോളേജിലെ പ്രീഡിഗ്രി ആദ്യ ഫോർത്ത് ഗ്രൂപ്പ് ബാച്ച് പുർവ വിദ്യാർത്ഥികളുടേയും മുൻ അദ്ധ്യാപകരുടേയും കുടുംബ സംഗമം നടത്തി. 41 വർഷങ്ങൾക്ക് ശേഷമാണ് പുന:സമാഗമം നടന്നത്തിയത്. അന്നത്തെ പ്രിൻസിപ്പൽ ഫാ. ജോസ് പോൾ നെല്ലിശേരി സമാഗമം ഉദ്ഘാടനം ചെയ്തു. മുൻ പ്രിൻസിപ്പൽ ജോളി ഉറുമീസ്, മുൻ അദ്ധ്യാപകരായ പുരുഷോത്തമൻ, ടി. എസ്. വിശാലാക്ഷൻ, മേരി കിരിയാന്തൻ, പി.എൻ.ഗിരിജ, മോളി, വിദ്യാർത്ഥി പ്രതിനിധികളായ സോജൻ വാളൂരാൻ, ബെന്നി.പി.നായരമ്പലം, എ.ടി.ആന്റണി, കെ.എസ്.സരസ്വതി എന്നിവർ സംസാരിച്ചു.