വൈപ്പിൻ: പി.കെ ശങ്കുണ്ണി മേനോൻ സ്മാരക ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃതത്തിൽ നായരമ്പലം വില്ലേജ് ഓഫീസിന് സമീപം സായന്തനം കെയർ ഫോർ എൽഡേഴ്‌സിൽ സൗജന്യ ഹോമിയോ ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. റിട്ട. ഡി.എം.ഒ. (ഹോമിയോ ) ഡോ.കെ.ഐ. അബ്ദുൾ ഗഫൂർ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് ട്രസ്റ്റി അഡ്വ:എം.ആർ. രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഇതോടനുബന്ധിച്ച് നടന്ന പകൽവീടിന്റെ ഉദ്ഘാടനം ട്രസ്റ്റി ടി.പങ്കജാക്ഷൻ നിർവഹിച്ചു.പി.കെ.ഗോവിന്ദപ്പിള്ള, വി.എസ്.രവീന്ദ്രനാഥ്, അഡ്വ:എം.പി.സുമോദ് എന്നിവർ പ്രസംഗിച്ചു.