കോലഞ്ചേരി: തിരുവാണിയൂർ പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പുകൾ തുടങ്ങി. 17ന് കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ 9.30ന് വാർഡ് 8, ഉച്ചക്ക് 2ന് വാർഡ് 9, 19ന് വെണ്ണിക്കുളം ജെ.ബി.എസിൽ രാവിലെ വാർഡ് 1, ഉച്ചക്ക് വാർഡ് 2, 20 ന് വെണ്ണിക്കുളം ജെ.ബി.എസിൽ രാവിലെ വാർഡ് 3, ഉച്ചക്ക് വാർഡ് 14, 22 ന് വെണ്ണിക്കുളം ജെ.ബി.എസിൽ രാവിലെ വാർഡ് 15, ഉച്ചക്ക് വാർഡ് 16. 23 ന് തിരുവാണിയൂർ കമ്മ്യൂണി​റ്റി ഹാളിൽ രാവിലെ വാർഡ് 10, ഉച്ചക്ക് വാർഡ് 11, 24-ാം തീയതി കുടുംബാരോഗ്യ കേന്ദ്രത്തിൽ രാവിലെ വാർഡ് 12, ഉച്ചക്ക് വാർഡ് 13 ൽ പെടുന്ന 45 വയസിനു മുകളിലുള്ളവർക്ക് ആധാർ കാർഡുമായിമായെത്തി വാക്‌സിനെടുക്കാം.