കോതമംഗലം: കൊച്ചി - ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കറുകടം മാവിൻചുവട്ടിൽ വച്ചുണ്ടായ ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. കുത്തുകുഴി പട്ടയത്തുപാറ ശശിയുടെ മകൻ അർജുനാണ് (27) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞാണ് അപകടം. ഉടനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എറണാകുളത്തെ സ്വകാര്യ കാർ ഷോറൂമിലെ ജീവനക്കാരനാണ്. ചോറ്റാനിക്കര സ്വദേശിനി ദൃശ്യയുമായുള്ള വിവാഹം കഴിഞ്ഞിട്ട് രണ്ടു മാസമേ ആകുന്നുള്ളു. മൃതദേഹം കോതമംഗലം ബസേലിയോസ് ആശുപത്രി മോർച്ചറിയിൽ. ഇന്ന് പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.