ഫോർട്ടുകൊച്ചി: പ്രൊപ്പല്ലർ തകരാറിലായി നിയന്ത്രണം വിട്ട റോ റോ പരിഭ്രാന്തി പരത്തി. ഇന്നലെ വൈകിട്ട് 5ന് വൈപ്പിനിൽനിന്ന് ഫോർട്ടുകൊച്ചിയിലേക്ക് പുറപ്പെട്ട റോ റോയാണ് അര മണിക്കൂറോളം നിയന്ത്രണം വിട്ടൊഴുകിയത്. ഇതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ഇതിനിടയിൽ അഴിമുഖത്തുകൂടെ ഒരു വെസൽ കടന്നുപോയതും ഓളം വർദ്ധിക്കാനിടയാക്കി. നേവിയുടെ ബോട്ട് സഹായത്തിനെത്തിയെങ്കിലും അതിനുമുന്നേ ജീവനക്കാർ പ്രൊപ്പല്ലർ താത്കാലികമായി ശരിയാക്കി റോറോ ഫോർട്ടുകൊച്ചി ജെട്ടിയിൽ അടുപ്പിച്ചു.