കോതമംഗലം: എംബിറ്റ്സ് എൻജിനീറിംഗ് കോളേജിന് ന്യൂ കോഡ് ഒഫ് എജ്യൂക്കേഷൻ അംഗീകാരം. മികച്ച വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി നൂതന ഡിജിറ്റൽ സമ്പ്രദായങ്ങൾ നിർമ്മിക്കാനും അവ പ്രാപ്തമാക്കാനും ശ്രമിക്കുന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാഭ്യാസ വിദഗ്ധരുടെ കൂട്ടായ പരിശ്രമത്തിന് നൽകപ്പെടുന്നതാണ് ഈ അംഗീകാരം.
ന്യൂ കോഡ് ഒഫ് എജ്യൂക്കേഷൻ 2021 അവാർഡുകളിൽ പട്ടികപ്പെടുത്തിയിട്ടുള്ള കേരളത്തിൽ നിന്നുള്ള ഏക കോളജാണ് കോതമംഗലം എംബിറ്റ്സ് എൻജിനീറിംഗ് കോളജ്. മികച്ച പരിശ്രം, ടീം വർക്ക്, പഠന മാനേജ്മെന്റ് സിസ്റ്റം , ദേശീയ / അന്തർദ്ദേശീയ വെബ്ബിനാറുകൾ, സാമൂഹിക പ്രതിബദ്ധതയുള്ള പ്രൊജക്ടുകളുമായി സഹകരിച്ചുള്ള പ്രവർത്തനം, കൊവിഡ് 19 സെൽ തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് അംഗീകാരം.