bra
ദളിത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ.ബി.ആർ അംബേദ്കർ ജന്മദിനാചാരണം കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.പി.ബാബു ഉദ്ഘാടനം ചെയ്യുന്നു

കോതമംഗലം: ദളിത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡോ.ബി. ആർ അംബേദ്കർ ജന്മദിനാചാരണം കെ.പി.സി.സി നിർവാഹക സമിതിയംഗം കെ.പി.ബാബു ഉദ്ഘാടനം ചെയ്തു.ദളിത്‌ കോൺഗ്രസ് കോതമംഗലം ബ്ലോക്ക്‌ പ്രസിഡന്റ്‌ ശശി കുഞ്ഞുമോൻ അദ്ധ്യക്ഷനായി. എം.എസ്. എൽദോസ്, റോയ്.കെ.പോൾ,സലിം മംഗലപാറ, പി.സി.ജോർജ്, ബേസിൽ തണ്ണിക്കോട്, അനിൽ രാമൻ നായർ എന്നിവർ പങ്കെടുത്തു.