fire-and-rescue
ദേശീയ അഗ്നി സുരക്ഷാ വാരത്തോടനുബന്ധിച്ച് എടയാർ ജോണറിൻ കെമിക്കൽസിൽ ഏലൂർ ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ ഷിബു, ലത്തീഫ് ,വിഷ്ണു എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു

കളമശേരി: രക്ഷാപ്രവർത്തനത്തിനിടെ വീരചരമം പ്രാപിച്ച ധീരസേനാംഗങ്ങൾക്ക് ദേശീയ അഗ്നിസുരക്ഷാ വാരത്തോടനുബന്ധിച്ച് പാതാളം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ ആദരാഞ്ജലി അർപ്പിച്ചു. 14 മുതൽ 21 വരെയാണ് വാരാചരണം. സുരക്ഷാസന്ദേശം ജനങ്ങളിലെത്തിക്കാൻ ഫയർഫോഴ്സും കേരള സിവിൽ ഡിഫൻസുമായി സഹകരിച്ച് സൈക്ളത്തൺ തുടങ്ങി. കോഴിക്കോട് നിന്നുള്ള സംഘം ഏലൂരും തിരുവനന്തപുരം സംഘം തൃക്കാക്കരയിലും 16ന് എത്തും. 17ന് രണ്ടു സംഘങ്ങളും ഗാന്ധിനഗറിൽ ഒത്തുചേരും. ഡയറക്ടർ ജനറൽ ഡോ.ബി. സന്ധ്യ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി സമാപനസന്ദേശം നൽകും.

അഗ്നിസുരക്ഷാ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ പരിപാലിക്കുകയും അപകടങ്ങൾ ഒഴിവാക്കാൻ ജനങ്ങളെ ബോധവത്കരിക്കാനുമാണ് സുരക്ഷാ വാരാചരണമെന്ന് സ്റ്റേഷൻ ഓഫീസർ ടി.ബി. രാമകൃഷ്ണൻ പറഞ്ഞു.