അങ്കമാലി: ദീർഘകാലം അങ്കമാലി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റും നഗരസഭാ കൗൺസിലർ, വൈസ് ചെയർമാൻ എന്നീ നിലകളിൽ നിറസാന്നിദ്ധ്യവുമായിരുന്ന എം.എസ്. ഗിരീഷ്‌കുമാർ അനുസ്മരണം നടത്തി. ബാങ്ക് ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ ബാങ്ക് അങ്കണത്തിൽ നടന്ന അസ്മരണ സമ്മേളനം മുൻമന്ത്രി അഡ്വ. ജോസ് തെറ്റയിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് വൈസ് പ്രസിഡന്റ് ടി.ജി. ബേബി അദ്ധ്യക്ഷനായി. വനിതാ കമ്മീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ, നഗരസഭ ചെയർമാൻ റെജി മാത്യു, വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, കെ.കെ. ഷിബു, പി.ജെ. വർഗീസ്, സി.ബി. രാജൻ, മാത്യൂസ് കോലഞ്ചേരി, എൻ.വി. പോളച്ചൻ, പി.ടി. പോൾ, കെ.പി .ബേബി, പി.വി .ജോസ്, ജോണി പള്ളിപ്പാടൻ, അയ്യപ്പദാസ് , ടി.ടി. പൗലോസ്, ജില്ലാ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത, അസി. രജിസ്ട്രാർ ഡി.ആർ. വിജയകുമാർ, പോൾ ജോവർ, മാർട്ടിൻ വി. മുണ്ടാടൻ, ജയ്‌സൺ പാനികുളങ്ങര, എം. മനോജ്, എം.ഐ. ഗ്രേസി, എം.കെ. പുരുഷോത്തമൻ, എൻ.ഐ. വർഗീസ്, ബെന്നി കാച്ചപ്പിള്ളി, എം.ജെ. ബേബി, സീനാ തോമസ് എന്നിവർ സംസാരിച്ചു.